🙏ജയ് ഗുരുദേവ്🙏
2000 Feb യിൽ എനിക്ക് 50 വയസ്സ് ആയി. (DOB 15.2.1950) ആ മാസമാണ് ബേസിക് കോഴ്സ്ചെയ്യുന്നത്.
എൻ്റെ ടീച്ചർ ശ്രീ. അനീഷ് ബാബു. എല്ലാവരേയും പോലെ മറക്കാൻ പറ്റാത്തത്.
ഏറ്റവും ചുരുങ്ങിയവാക്കുകളിൽ
രണ്ടാം ജന്മം.
ഞാൻ ഒരു ബ്രാഹ്മണ കുടുംബത്തിൽ ആണ് ജനിച്ചത്. ബ്രാഹ്മണർക്ക് ദ്വിജൻ - രണ്ടു ജന്മമുള്ളവർ - എന്നും പറയാറുണ്ട്. ഉപനയനം കഴിഞ്ഞാൽ രണ്ടാം ജന്മമായത്രെ. ഗായത്രി ജപത്തിനും വേദാദ്ധ്യായനത്തിനുമുള്ള അധികാരം - അത് രണ്ടാം ജന്മം.
പക്ഷെ യഥാർത്ഥത്തിൽ എൻ്റെ രണ്ടാം ജന്മം ബേസിക് കോഴ്സ് കഴിഞ്ഞപ്പോഴാണ് സംഭവിച്ചത്.
പക്ഷികളെയും ദ്വിജന്മാർ എന്നു പറയാറുണ്ട് - മുട്ടയായി ആദ്യ ജന്മം , മുട്ട വിരിഞ്ഞ് രണ്ടാം ജന്മം.
ആ അർത്ഥത്തിലും രണ്ടാം ജന്മം തന്നെ.
തോടുപൊട്ടിച്ച് പുറത്തുവന്ന് പക്ഷികളെപ്പോലെ പാറിപ്പറന്ന്....... ആഹ
കോഴ്സ് കഴിഞ്ഞ് ഗുരുദർശനത്തിനായി ആശ്രമത്തിലേക്ക്. സുമേരു മണ്ഡപത്തിൽ വച്ചാണ് ഗുരുദർശനം - (അന്ന് വിശാലാക്ഷിമണ്ഡപം പണിതിട്ടില്ല.)
അവിടെ എല്ലാവരും വട്ടത്തിൽ നിൽക്കുന്നു.
ഗുരുദേവൻ എല്ലാവരേയും കണ്ട് എൻ്റെ അടുത്തെത്തി. എൻ്റെ മുഖത്തേക്കു നോക്കി, മുൻപ് നല്ല പരിചയമുള്ളതു പോലെ -
' O you, where from you are coming? What is your name?
ഞാൻ മറുപടി പറഞ്ഞു.
ഒരു പക്ഷേ കഴിഞ്ഞ ഏതൊ ജന്മത്തിൽ ഗുരുദേവൻ്റെ കൂടെ ആയിരുന്നിരിക്കാം, എനിക്കറിയില്ലെങ്കിലും ഗുരുദേവനറിയാമല്ലൊ!!!
🙏ജയ് ഗുരുദേവ്🙏
( തുടരും )