എൻ്റെ ഗുരുദേവൻ - 2
🙏ജയ് ഗുരുദേവ്🙏
2000 May മാസത്തിൽ ആലുവായിൽ ആദ്യത്തെ advance course. സ്വാമി സദ്യോജാത ആയിരുന്നു ടീച്ചർ.
ഇനിയുള്ള കാര്യങ്ങൾ chronological order ൽ ആവില്ല ഓർമ്മയിൽ വരുന്നത് കുറിക്കുന്നു
ആയിടക്ക് കോയമ്പത്തൂരിൽ ഒരു സത് സംഗ് . തൃപ്പൂണിത്തുറ ടീമിൻ്റെ കൂടെയാണ് ഞാനും പോയത്.
അന്ന് എൻ്റെ കാൽ പാദത്തിൽ ഒരു രോഗമുണ്ടായിരുന്നു. ഏറെ ക്കാലം ഏറെ ചികിത്സകൾ ചെയ്തു - അലോപ്പതി, ആയുർവേദം, സിദ്ധ, ഹോമിയോപ്പതി- ഒരു പ്രയോജനവുമില്ല.
സത്സംഗിനു മുമ്പായിഞാൻ ഗുരുദേവനോട് നിശ്ശബ്ദമായി പ്രാർത്ഥിച്ചിരുന്നു.
സത് സംഗ് തുടങ്ങി . അവസാനം ചോദ്യങ്ങൾക്ക് ഉത്തരം .
എൻ്റെ സങ്കടം Botheration ആയി എഴുതിക്കൊടുക്കുകയൊ പറയുകയൊ ഉണ്ടായില്ല, നിശ്ശബ്ദ പ്രാർത്ഥന മാത്രം
ചോദ്യോത്തരങ്ങൾ കഴിഞ്ഞു - ഗുരുദേവൻ പറഞ്ഞു - നിങ്ങൾക്ക് ഏറെക്കാലമായി മാറാതിരിക്കുന്ന അസുഖങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ എല്ലാം മാറിക്കോളും.
വിഷമിക്കണ്ട.
അതിനു മുമ്പും അതിനു ശേഷവും പലവട്ടം ഗുരുദേവനെ കണ്ടിട്ടുണ്ട്, സത്സംഗിൽ പങ്കെടുത്തിട്ടുണ്ട്, പക്ഷേ ഇങ്ങിനെ ഗുരുദേവൻ പറഞ്ഞത് അന്നു മാത്രം -
കുറച്ചു സമയവും കുറച്ചുകൂടി ചികിത്സയും വേണ്ടി വന്നു - അസുഖം പരിപൂർണ്ണമായി മാറി.
🙏ജയ് ഗുരുദേവ്🙏
( തുടരും )