എൻ്റെ ഗുരുദേവൻ -3
🙏ജയ് ഗുരുദേവ്,🙏
ആയിടക്ക് പറവൂർ സെൻ്ററിൽ വച്ച് ഒരു സങ്കല്പ പൂജയുണ്ടായി.
ആഗ്രഹ പൂർത്തിക്കായി സങ്കല്പമെടുക്കാമല്ലൊ.
Donation എനിക്ക് താങ്ങാവുന്നതിലും കുറച്ചു കൂടുതലായിരുന്നു. കൂടുതൽ members ഉള്ള ഒരു വലിയ ഫാമിലിയിലെ ഏക earning member. സ്വാഭാവികമായി ബുദ്ധിമുട്ടുണ്ടാവുമല്ലൊ.
Volunteers പറഞ്ഞു - സങ്കല്പമെടുത്തോളൂ.
ഞാൻ ആലോചിച്ചു - ആവശ്യങ്ങൾ ഏറെയുണ്ട് - എന്താ വേണ്ടത് ?
അപ്പോൾ പണ്ട് കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന ഒരു കഥ ഓർമ്മ വന്നു.
വയസ്സായ ഒരു സ്ത്രീ , കണ്ണുകാണാൻ വയ്യ, മന്ദബുദ്ധിയായ ഏകമകൻ , കല്യാണം കഴിഞ്ഞിട്ടില്ല, ദാരിദ്ര്യം അങ്ങേയറ്റം.
ഭഗവാനോട് ദിവസവും സങ്കടമോചനത്തിനായിപ്രാർത്ഥിക്കും. ഒരു ദിവസം ഭഗവാൻ സ്വപ്നത്തിൽ പ്രത്യക്ഷനായി പറഞ്ഞു - ഒരു വരം ചോദിച്ചോളൂ, ഒന്നേ ചോദിക്കാവൂ.
ആ സ്ത്രീ ബുദ്ധിമതിയായിരുന്നു -
അവർ പറഞ്ഞു -
' എൻ്റെ കൊച്ചുമകൻ സ്വർണ്ണത്തളികയിൽ ആഹാരം കഴിക്കുന്നത് എനിക്കു കാണണം '
- മകൻ്റെ കല്യാണം നടക്കണം, കുട്ടിയുണ്ടാവണം, ദാരിദ്ര്യം മാറണം, ഇവരുടെ കണ്ണുകാണാറാവണം.
എല്ലാം ഒരു ചോദ്യത്തിൽ, ഒരുവരത്തിൽ കഴിഞ്ഞു. ഭഗവാൻ 'തഥാസ്തു ' പറഞ്ഞു മറയുകയും ചെയ്തു.
ഈ കഥ ഓർമ്മ വന്ന ഞാൻ -
എനിക്ക് സ്വന്തമായി വീടില്ല , രണ്ടു പെൺകുട്ടികൾ - അവരുടെ പഠിത്തം, വിവാഹം , വിവാഹച്ചെലവ്, കുട്ടികൾ എല്ലാം ആവശ്യങ്ങൾ തന്നെ.
ഞാൻ സങ്കല്പമെടുത്തു -
എനിക്ക് കൊച്ചുമക്കളോടുകൂടി എൻ്റെ സ്വന്തംവീട്ടിൽ ഏറെക്കാലം സന്തോഷമായി കഴിഞ്ഞു കൂടണം
എല്ലാം നടന്നു - കുട്ടികൾ പഠിച്ചു , വലുതായി, ജോലിയായി, വിവാഹം കഴിഞ്ഞു, അവർക്കു കുട്ടികളായി , എനിക്ക് സർവ്വ സൌകര്യങ്ങളോടും കൂടിയ വീടുമായി. ഒന്നു പോലും നടക്കാതിരുന്നില്ല. ഞാനിന്ന് സന്തോഷമായി എൻ്റെ കൊച്ചുമക്കളോടു കൂടി എൻ്റെ സ്വന്തം വീട്ടിൽ - ആനന്ദലബ്ധിക്കിനിയെന്തു വേണം!!!!!
' ഗുരോരനുഗ്രഹൈണൈവ പുമാൻ പൂർണ്ണ പ്രശാന്തയേൽ '
🙏 ജയ് ഗുരുദേവ് 🙏