ജയ് ഗുരുദേവ്🙏♥
എന്തെങ്കിലും ദിവസവും എഴുതൂ , ആരുകാണുന്നു, ആരുകേൾക്കുന്നു എന്നത് ശ്രദ്ധിക്കണ്ട, ഒരു സേവയായി -
ഭട്ട് സാറിൻ്റെ ഉപദേശം സ്വീകരിക്കുന്നു.
ഒരു 41 ദിവസത്തെ വ്രതത്തിലാണ്.
ഞങ്ങളുടെ ഒരു ദേവീ ക്ഷേത്രമുണ്ട് - ഇവിടെ - ഭദ്രകാളിയും ദുർഗ്ഗയും ഒരു ശ്രീകോവിലിൽ ഇടത്തും വലത്തുമായി. ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്. പൂജയും ഞങ്ങളായിരുന്നു പണ്ട് . ഇപ്പോൾ ഭരണം നാട്ടുകാരെ ഏൽപ്പിച്ചു. പൂജയും വേറെ ആണ്.
കുറച്ചധിക കാലുമുമ്പ് - എനിക്കോർമ്മയില്ല - കോഴിവെട്ടും മദ്യനിവേദ്യവും ഉണ്ടായിരുന്നു. അന്ന് ഇവിടെയുള്ള 'പടിക്കൽ കുറുപ്പാ ' യിരുന്നു പൂജ. പിന്നീട് കോഴിവെട്ടും മദ്യനിവേദ്യവും നിന്നു.
പൂജ ഞങ്ങളുടെ ഇല്ലത്തു നിന്നായി. അന്ന് വല്ലാതെ ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. എങ്കിലും വല്ലാത്ത ഒരു ചൈതന്യം അന്നും ഇന്നും അവിടെ നിറഞ്ഞുനിൽക്കുന്നു.
(തുടരും)