(9) ജയ് ഗുരുദേവ് 🙏♥
"ഗുരുവര പ്രഭോ തവ കൃപാ ദൃശാ
ഭാതിഹൃത്സ്ഥലേ ബോധ ഭാനുമാൻ"
( തുടർച്ച)
" പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർക്കൊരു
പതിനായിരമാണ്ടൊരല്പ നേരം
അറിവ് അപര പ്രകൃതിയ്ക്കധീനമായാൽ
ഒരു ഞൊടി ആയിരമാണ്ടു പോലെ തോന്നും" - (ഗുരുസ്വാമികൾ)
കഴിഞ്ഞ ദിവസം മന്ത്രദീക്ഷയെ ക്കുറിച്ച് കുറിച്ച കാര്യങ്ങൾ മനസ്സിലേയ്ക്കു വരുമ്പോൾത്തന്നെ ധ്യാനം സംഭവിക്കും.
മന്ത്രം വഴി ഗുരുദേവൻ നമ്മുടെ മനസ്സും ബുദ്ധിയും ചിന്തയും ഒക്കെ നിയന്ത്രിക്കുന്നതും അതുവഴി സദാ സമയവും നമ്മെ നിരീക്ഷിച്ച് രക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവും ഉണ്ടാവുമ്പോൾ..... ധ്യാനം സംഭവിച്ചില്ല എങ്കിൽ അതാണൽഭുതം 🙏🙏🙏♥♥♥