(8) ജയ് ഗുരുദേവ് 🙏♥
"ഗുരുവര പ്രഭോ തവ കൃപാ ദൃശാ
ഭാതിഹൃത്സ്ഥലേ ബോധ ഭാനുമാൻ"
( തുടർച്ച)
“ദീക്ഷാ-കാലേ ഗുരോഃ ശക്തിഃ ശിഷ്യാന്തഃപ്രവേശതേ”
മന്ത്രദീക്ഷ ലഭിക്കുന്ന നിമിഷം മുതൽ ഗുരു–ശിഷ്യബന്ധം സാധാരണ ബന്ധമല്ല, ആത്മീയ ബന്ധമായി മാറുമത്രെ🙏♥ . ഇതിനെ ശാസ്ത്രങ്ങൾ ശക്തി–പാതം എന്നു പറയുന്നു
ദീക്ഷ ലഭിക്കുന്ന നിമിഷം മുതൽ
ഗുരു ശിഷ്യന്റെ അന്തർചൈതന്യത്തിൽ മന്ത്രശക്തി “സ്ഥാപിക്കുന്നു”.
ഇത് ബന്ധത്തെ ആത്മീയവായുവിന്റെ ഒഴുക്ക് പോലെയാക്കി മാറ്റുന്നുവത്രെ🙏
ശാസ്ത്രങ്ങൾ പറയുന്നത്:
“ദീക്ഷാ-കാലേ ഗുരോഃ ശക്തിഃ ശിഷ്യാന്തഃപ്രവേശതേ”
– ദീക്ഷ സമയത്ത് ഗുരുവിന്റെ ശക്തി (ശക്തിപാതം) ശിഷ്യന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്നു.
ഇതോടെ ബന്ധം ഒരു energetic connection ആയി മാറുന്നു.
കണ്ടു–പഠിപ്പിക്കുന്ന ബന്ധമല്ല; അനുഭവിപ്പിക്കുന്ന ബന്ധം
. ദീക്ഷയ്ക്കുശേഷം ഗുരുവിന്റെ ഉത്തരവാദിത്വം:
ശിഷ്യന്റെ സങ്കല്പവും മനശ്ശുദ്ധിയും നിരീക്ഷിക്കുക
മന്ത്രജപത്തിലെ തെറ്റുകൾ തിരുത്തുക
ആത്മീയ വളർച്ചക്ക് മാർഗ്ഗനിർദ്ദേശം നൽകുക
. ശിഷ്യന്റെ ഉത്തരവാദിത്വം:
മന്ത്രത്തെ ശുദ്ധിയായി പാലിക്കുക
ഗുരു പാരമ്പര്യത്തെ മാനിക്കുക
നിർദ്ദേശങ്ങൾ അനുസരിക്കുക
ഇരുവിഭാഗവും പരസ്പരം ആത്മീയമായി ബന്ധിതരായി പ്രവർത്തിക്കണം എന്നാണ് വിവക്ഷ.
മന്ത്രം നൽകുന്നതിനൊപ്പം
അതിന്റെ രക്ഷ, ന്യാസം, ശുദ്ധി, ശക്തി,
എല്ലാം ശിഷ്യന്റെ ചിത്തത്തിൽ സ്ഥാപിക്കുന്നു.
അതുവഴി ശിഷ്യൻ “ഗുരുവിന്റെ ആത്മീയ സംരക്ഷണവലയത്തിനു” കീഴിലാകുന്നു.
"ഗുരുശക്തി = ദേവശക്തി” (ദീക്ഷയോടെ)
ഗുരുവിലൂടെ ദേവത ശിഷ്യന്റെ ജീവിതത്തിലേക്ക് വരുന്നു.
. ഗുരു ശിഷ്യന്റെ ആത്മീയ പാതയിൽ കാവൽക്കാരനായി മാറുന്നു.
സാക്ഷാൽ ശ്രീപരമേശ്വരൻ ബാണാസുരൻ്റെ കോട്ട കാവൽക്കാരനാവുന്നു -🙏
മഹാവിഷ്ണു വാകട്ടെ അസുരചക്രവർത്തി മഹാബലിയുടെ കോട്ടയ്ക്കു കാവൽ നിൽക്കുന്നു.🙏
നമ്മുടെ ഗുരുദേവനാവട്ടെ സുദർശനചക്രവുമായി
അവതരിച്ച് നമുക്കെല്ലാം ഊണിലും ഉറക്കത്തിലും നടപ്പിലും ഇരുപ്പിലും കിടപ്പിലും കാവൽ നിൽക്കുക മാത്രമല്ല, ആ ചക്രം നമുക്കെല്ലാം നൽകുകയും ചെയ്തിരിക്കുന്നു. 🙏
നോക്കൂ, ഇത്രയധികം ആളുകൾക്ക് 'മന്ത്രദീക്ഷ' നൽകുന്നതു വഴി ഗുരുദേവൻ എത്ര വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്.
എല്ലാവർക്കും 'നിസ്സാരമായി' ലഭിക്കുന്നത് കൊണ്ട് ഒരു പക്ഷേ അതിൻ്റെ വില പലരും മനസ്സിലാക്കുന്നില്ല.
സംസ്കൃതത്തിൽ ഒരു ശ്ളോകമുണ്ട് -
'അതിപരിചയാദവജ്ഞാ
സന്തത ഗമനാദനാദരാച്ചാദ്
മലയേ ബില്വ പുരന്ധ്രി
ചന്ദനകാഷ്ഠം ഇന്ധനം കുരുതേ'
സുലഭമായി ശ്രമം കൂടാതെ ലഭിക്കുന്നതിനെ സാധാരണക്കാർ വിലവയ്ക്കില്ല എന്നതിനെ ഉദാഹരിക്കുന്ന ഒരു ശ്ളോകം -
അതിപരിചയം അവജ്ഞയെ കൊണ്ടുവരും.
എപ്പോഴും കൂടെ നടന്നാൽ ക്രമേണ അനാദരവ് കടന്നു കൂടും.
എങ്ങിനെ? -
കാട്ടിൽ കാട്ടാള സ്ത്രീ ചന്ദനമുട്ടി വിറകായി ഉപയോഗിക്കുന്നതുപോലെ ??!!
അങ്ങിനെ സംഭവിക്കാതിരിയ്ക്കാൻ ഗുരുദേവനോടു പ്രാർത്ഥിയ്ക്കാം.
ജയ് ഗുരുദേവ് 🙏♥
(തുടരും)