എൻ്റെ ഗുരുദേവൻ - 4
ചെറുപ്പകാലത്ത് എൻ്റെ സമപ്രായക്കാർ എന്നെ വയസ്സൻ എന്നാണ് കളിയാക്കി വിളിക്കാറ്. രോഗങ്ങൾ കൊണ്ടും ആരോഗ്യമില്ലാത്തതുകൊണ്ടും ഒരു 'തളന്തോണി' യായിരുന്നു.
മദ്ധ്യ പ്രായത്തിലും വലിയ മാറ്റമുണ്ടായിരുന്നില്ല. സന്ധിവാതം കൊണ്ട് കൈ വിരലുകൾ മടക്കാൻ വിഷമം, മുട്ടുവേദന കൊണ്ട് സ്റ്റെപ്പുകൾ കയറാൻ വയ്യ
അങ്ങിനെ...
എന്നാൽ ഇന്ന്
ഈ 75-ാം വയസ്സിൽ ഞാൻ ഈ പ്രായത്തിലുള്ള മറ്റാരേക്കാളും ആരോഗ്യവാനാണ്, അന്നത്തെ ചെറുപ്പക്കാർ വയസ്സന്മാരായപ്പോൾ
' വയസ്സൻ ' ചെറുപ്പക്കാരനായി.
🙏ജയ് ഗുരുദേവ്🙏
ഇന്ന് മിക്കാവാറും ദിവസങ്ങളിൽ മറ്റു തിരക്കില്ലെങ്കിൽ 30-35 കിലോമീറ്റർ സൈക്കിൾ ചവിട്ടും ദൂരയാത്ര ബുള്ളറ്റിലാണ്.
( ഇത് കഴിഞ്ഞ വർഷം എഴുതിയതാണ്. ഇപ്പോൾ സൈക്കിൾ ചവിട്ടൽ വല്ല ഷോപ്പിംഗിനും മാത്രമായി ചുരുങ്ങി. ബുള്ളറ്റിനു പകരം സ്കൂട്ടറുമായി. പക്ഷേ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. )
വീട്ടുപറമ്പിൽ അത്യാവശ്യം കൃഷിപ്പണിയൊക്കെ തനിയെ ചെയ്യും.
കുറച്ചൊരു cholesterol ഉണ്ടന്ന തൊഴിച്ചാൽ മറ്റ്
യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ല
ഞാനിന്ന് ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന മറ്റാരേയുംകാൾ സന്തോഷവാനാണ്.
എൻ്റെ പ്രിയപ്പെട്ട ഗുരുദേവൻ്റെ അനുഗ്രഹം
'....ഞാൻ പറയുന്ന വഴിയിൽ കൂടി നിങ്ങൾ നടക്കാൻ തയ്യാറാണെങ്കിൽ ഒരു രാജാവ് തൻ്റെ കിരീടം കാത്തുസൂക്ഷിക്കുന്നതുപോലെ ഞാൻ നിങ്ങളെ കാത്തു സംരക്ഷിക്കും, ഒരമ്മ തൻ്റെ പിഞ്ചുകുഞ്ഞിനെ സ്നേഹിക്കുന്നതിനേക്കാളുപരി ഞാൻ നിങ്ങളെ സ്നേഹിക്കും'
കണ്ണു നിറയാതെ, തൊണ്ടയിടറാതെ ഇതുവായിക്കാൻ എനിക്കു കഴിയുമായിരുന്നില്ല, ഇപ്പോഴും ഇതെഴുതുമ്പോൾ എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങുന്നു, വിരലുകൾ വിറക്കുന്നു
ഗുരുദേവാ
❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
( തുടരും)