(5) ജയ് ഗുരുദേവ് 🙏♥
"ഗുരുവര പ്രഭോ തവ കൃപാ ദൃശാ
ഭാതിഹൃത്സ്ഥലേ ബോധ ഭാനുമാൻ"
( തുടർച്ച)
നമ്മുടെ വായിൽ നിന്നു പുറപ്പെടുന്ന ഓരൊ വാക്കും ഓരൊ അക്ഷരം പോലും പരാശക്തിയുടെ ബഹിർസ്ഫുരണമാണ്.
യോഗചര്യ അനുഷ്ഠിക്കുന്ന നമ്മെപ്പോലുള്ളവരുടെ വാക്കുകൾക്ക് പ്രത്യേക ശക്തിയുണ്ടെന്നും പറയുന്നത് ഫലിക്കുമെന്നും അതു കൊണ്ട് നല്ലത് മാത്രമേ പറയാവൂ എന്നും ഗുരുദേവൻ പലവട്ടം പറഞ്ഞിട്ടുണ്ടല്ലൊ🙏♥.
മുമ്പ് പറഞ്ഞിട്ടുള്ളത് ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ. മുമ്പ് കേട്ടവർ ആവർത്തനവിരസത സദയം പൊറുക്കുക.
വാക്കുകൾ ഉദ്ഭവിക്കുന്നത് 4 സ്റ്റേജ് ആയിട്ടാണത്രെ!
1. പര (Para) — ശബ്ദത്തിന്റെ പരമരൂപം അഥവാ സൂക്ഷ്മരൂപം അഥവാ
കാരണരൂപം (Cause-form).
ധ്യാനത്തിൽ, സമാധിയിൽ, ആത്മാവിൽ മാത്രം അനുഭവിക്കാവുന്ന സ്ഥിതി.
സ്ഥാനം: മുലാധാരം
(സഹജ് സമാധിയിൽ ആദ്യത്തെ stage ആയ 'പര' ആണ് എന്നാണ് എൻ്റെ ബോദ്ധ്യം. തെറ്റുണ്ടെങ്കിൽ അറിവുള്ളവർ തിരുത്താനപേക്ഷ.🙏♥)
2. പശ്യന്തി ‘കാണുന്ന’ ശബ്ദം
മനസ്സിൽ ഒരു ചിത്രം, ഒരു ആശയം, ഒരു രൂപം ആയി മാത്രമുള്ളത്.
മനസ്സിൽ ‘കാണുന്ന’ ശബ്ദം.
ശബ്ദത്തിനും അർത്ഥത്തിനും വ്യത്യാസമില്ലാത്ത അവസ്ഥ.
വാക്കും ആശയവും ഒന്നു ചേർന്ന് നില്ക്കുന്നു.
സൂക്ഷ്മമായ മനോരൂപം.
സ്ഥാനം: നാഭി / ഹൃദയ പ്രദേശം.
3. മദ്ധ്യമ
വാക്കായി മാറുന്ന അവസ്ഥ - ഉച്ചാരണത്തിന് മുമ്പ് '
രൂപപ്പെടുത്തുന്ന ആന്തരിക സ്വരം
സ്ഥാനം: കണ്ഠം (തൊണ്ട).
4. വൈഖരി
പുറത്തു കേൾക്കുന്ന ശബ്ദം - ശബ്ദത്തിൻ്റെ സ്ഥൂലരൂപം.
സ്ഥാനം - മൂക്കു മുതൽ അധരം വരെ
ആദ്യത്തെ മൂന്ന് അവസ്ഥകൾ കഴിഞ്ഞ് വൈഖരിയായി പുറത്തുവരുമ്പോൾ മാത്രമേ പറയുന്നയാളും കേൾക്കുന്നവരും (മെഡിറ്റേഷൻ അവസ്ഥയിൽ അല്ല എങ്കിൽ ) അറിയുന്നു തന്നെയുള്ളു.🙏
ഈ ലോകത്തിൽ കാണുന്ന സകലതും അദ്ഭുതകരവും രഹസ്യാത്മകവും നമ്മുടെ സാധാരണ ബുദ്ധിക്ക് അതീതവുമാണല്ലൊ?
ജ്ഞാനികൾക്ക് മാത്രം പ്രാപ്തമായ അറിവുകളാണല്ലൊ അവ . ഒരിക്കലും വെളിവാകാത്ത അഞ്ചു രഹസ്യങ്ങളെക്കുറിച്ച് ഗുരുദേവൻ പറഞ്ഞിട്ടുണ്ടല്ലൊ🙏
പക്ഷേ അറിയുന്തോറും അത്യദ്ഭുകരമായിരിക്കുന്നത് അക്ഷരങ്ങളും പ്രത്യേകിച്ച് ബീജാക്ഷരങ്ങളും മന്ത്രങ്ങളുമാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ആദ്യാക്ഷരം മുതൽ അവസാനം വരെ ആ മന്ത്രശക്തി ഒളിപ്പിച്ചു വച്ച, തന്ത്രവിദ്യയുടെ ഉന്നത തലത്തിലുള്ള പ്രത്യക്ഷത്തിൽ ഒരു സ്തോത്രം എന്നു മാത്രം തോന്നിപ്പിക്കുന്ന മഹാ മന്ത്രമാണ് 'സൌന്ദര്യലഹരി'.
മന്ത്രങ്ങളെക്കുറിച്ചും അവ എങ്ങിനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും ഗുരുദേവൻ വേണ്ടത്ര പറഞ്ഞിട്ടുണ്ടല്ലൊ🙏
ജയ് ഗുരുദേവ്🙏♥
(തുടരും )