(6) ജയ് ഗുരുദേവ് 🙏♥
"ഗുരുവര പ്രഭോ തവ കൃപാ ദൃശാ
ഭാതിഹൃത്സ്ഥലേ ബോധ ഭാനുമാൻ"
( തുടർച്ച)
പ്രദക്ഷിണവും നമസ്കാരവും കഴിഞ്ഞ് സൌന്ദര്യലഹരി ഇടക്ക് നിർത്താതെ ഒരാവർത്തി വായിക്കുമ്പോൾ (വൈഖരിയിലുള്ള ജപം)
യോഗ കഴിഞ്ഞ് സുദർശന ക്രിയ ചെയ്യുമ്പോഴുള്ള അനുഭൂതിയാണുണ്ടാവുക .
ആ മന്ത്രശക്തി ലഹരിയായി നമ്മിൽ പടർന്ന് നിറയും. ചിലപ്പോൾ രോമഹർഷമുണ്ടാവും.
ആ അനുഭൂതി വാക്കുകൾക്ക് അതീതം.
ചില ദിവസങ്ങൾ (മിക്കവാറും അങ്ങിനെ തന്നെ) ഓരോ ശ്ളോകങ്ങൾ കഴിയുമ്പോഴും ധ്യാനാവസ്ഥയിലേക്ക് പോവും.
കാൽ നൂറ്റാണ്ടുകാലത്തെ സാധനയുടെ ഫലമായാണ് ഇതുപോലെ മഹത്തായ ഒരു കൃതി കൈ കൊണ്ടു തൊടാനുള്ള അർഹത പോലും ഉണ്ടായത് എന്നാണ് എൻ്റെ വിചാരം. അതിലടങ്ങിയിരിക്കുന്ന പ്രപഞ്ചശക്തിയുടെ സ്പന്ദനം കുറച്ചെങ്കിലും അനുഭവപ്പെടാൻ കഴിയുന്നുണ്ടെങ്കിൽ അത് ആ സാധനയുടെ ഫലം തന്നെയാണ് എന്ന് 100 ശതമാനം ഉറപ്പ്.
അപ്പോഴും അതിൻ്റെ ആന്തരാർത്ഥം മനസ്സിലാവണമെങ്കിൽ ഗുരുദേവൻ്റെ അനുഗ്രഹമല്ലാതെ മറ്റു വഴിയില്ല.🙏♥
അദ്ദേഹം നിശ്ചയിക്കുന്നതു നടക്കട്ടെ.
ജയ് ഗുരുദേവ് 🙏♥