(4) ജയ് ഗുരുദേവ് 🙏♥
"ഗുരുവര പ്രഭോ തവ കൃപാ ദൃശാ
ഭാതിഹൃത്സ്ഥലേ ബോധ ഭാനുമാൻ"
എനിക്കു പരിചയമുള്ള ഞാൻ പോയിട്ടുള്ള മറ്റേതൊരുക്ഷേത്രത്തെ അപേക്ഷിച്ചും ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകത ഇവിടത്തെ പൂജാരിയും ജീവനക്കാരും ഭരണക്കാരും എല്ലാവരും സദാ സന്തോഷവന്മാരാണ് എന്നതാണ്. അതൊരു വലിയ അനുഗ്രഹശക്തിയുടെ പ്രതിഫലനമായാണ് എനിക്കു തോന്നുന്നത്.
തന്ത്രശാസ്ത്ര പ്രകാരം വടക്കോട്ട് ദർശനമായ ഭദ്രകാളി ക്ഷേത്രത്തിന് ചില പ്രത്യേകതകൾ ഉണ്ടത്രെ!!!
ഗ്രാമ–ഭൂമി കാവൽ
ദോഷനിവാരണ ശക്തി
സംരക്ഷണ–ഉത്തരശക്തിയുടെ സംയോജനം
ഭദ്രകാളിയുടെ ഉഗ്രത ‘സംയത ശക്തി’യായി പ്രവർത്തിക്കൽ
എന്നിവയാണത്രെ പ്രധാന പ്രത്യേകതകൾ.
(സംയത ശക്തി എന്നത് ശരീരത്തിലെ ഊർജ്ജത്തെ നിയന്ത്രിക്കാനും സംരക്ഷിക്കാനുമുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഇത് യോഗത്തിലും ആയുർവേദത്തിലും പ്രധാനമായ ഒരു ആശയമാണ്, ഇത് വ്യക്തിയുടെ ആരോഗ്യം, ഊർജ്ജം, മാനസിക ക്ഷേമം എന്നിവയെ നിയന്ത്രിക്കുന്നു. സംയത ശക്തി ശക്തിപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ജീവിത നിലവാരത്തിനും ഗുണം ചെയ്യും.)
കഴിഞ്ഞ മാസം - October 30 - വെള്ളിയാഴ്ച മുതൽ ഞാൻ ഇവിടെ ഒരു ഭജന തുടങ്ങി.
ഒരു പന്ത്രണ്ടു പ്രദക്ഷിണം, പന്ത്രണ്ടു നമസ്കാരം, കുറച്ചു ജപം അതു കഴിഞ്ഞാൽ 'സൌന്ദര്യലഹരി ' ഒരാവർത്തി വായിക്കും. അതു കഴിഞ്ഞും കുറച്ചു ജപിക്കും. ആകെ ഒരു ഒന്നര - രണ്ടു മണിക്കൂറിൽ താഴെ. ചില ദിവസങ്ങളിൽ പ്രദക്ഷിണവും നമസ്കാരവും ചുരുക്കും.
സൌന്ദര്യലഹരി ദേവിയുടെ ശക്തിയെക്കുറിച്ചും ശരീര സൌന്ദര്യത്തെക്കുറിച്ചു മുള്ള ഒരു മനോഹര കാവ്യം എന്ന് മാത്രമെ പ്രത്യക്ഷത്തിൽ തോന്നുകയുള്ളുവെങ്കിലും തന്ത്രവിദ്യയുടെ അവസാന വാക്കായാണ് ഇതിനെ കണക്കാക്കിവരുന്നത്.
അക്ഷരത്തിന് പ്രത്യേകിച്ച് ബീജാക്ഷരങ്ങൾക്ക് ഇത്ര ശക്തിയുണ്ട് എന്ന് മനസ്സിലാക്കുന്നതുതന്നെ നമ്മളെ മറ്റേതോ ലോകത്തേക്കു നയിക്കും.
ആകെ 100 ശ്ളോകങ്ങളാണ് സൌന്ദര്യലഹരിയിൽ.
ആദ്യത്തെ 41 എണ്ണം ആനന്ദ ലഹരി. ഇത് ഭഗവാൻ തന്നെ എഴുതിയതാണ് എന്നും അതല്ല തമിഴ്നാട്ടിൽ ജീവിച്ചിരുന്ന ഒരു പണ്ഡിതൻ എഴുതിയതാണ് എന്നും ഐതിഹ്യം. പാലു കുടിക്കുന്ന പ്രായത്തിൽ കുട്ടിക്കാലത്ത് ശിവക്ഷേത്ര ദർശനത്തിനു പോയ അഛനും അമ്മയും കുട്ടിയെ ഗോപുരത്തറയിൽ കിടത്തി ദേഹശുദ്ധിവരുത്താൻ ക്ഷേത്രക്കുളത്തിലേക്കു പോയി എന്നും ആ സമയം വിശന്നു കരഞ്ഞ കുട്ടിക്ക് ദേവി മുലയൂട്ടി എന്നും ഐതിഹ്യം. ആ ശിശു കുട്ടിക്കാലത്തു തന്നെ മഹാപണ്ഡിതനായി തീർന്നു എന്നും അദ്ദേഹമാണ് ആദ്യത്തെ 41 ശ്ളോകങ്ങൾ നിർമ്മിച്ചതെന്നും ഐതിഹ്യമുണ്ട്.
"ദ്രവിഡ ശിശു" എന്ന്
75-ാം ശ്ളോകത്തിൽ ആചാര്യ സ്വാമികൾ പറയുന്ന പണ്ഡിതൻ ഇദ്ദേഹമാണെന്നും ഐതിഹ്യം.
" 75. തവ സ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃപാരാവാരഃ പരിവഹതി സാരസ്വതമിവ ।
ദയാവത്യാ ദത്തം ദ്രവിഡശിശുരാസ്വാദ്യ തവ യത്
കവീനാം പ്രൌഢാനാമജനി കമനീയഃ കവയിതാ ॥ 75
പിന്നീടുള്ള 59 എണ്ണം 'സൌന്ദര്യ ലഹരി'. അത് ശങ്കാരാചാര്യ വിരചിതം.
പൊതുവെ 100 ശ്ളോകങ്ങൾക്കും കൂടി സൌന്ദര്യലഹരി എന്നു പറയുകയും ചെയ്യുന്നു.
മഹാപണ്ഡിതനും മഹാ ജ്യോതിഷിയുമായിരുന്ന കൈപ്പള്ളി നാരായണൻ നമ്പൂതിരി പറഞ്ഞ് കേട്ടിട്ടുണ്ട് - മന്ത്രശാസ്ത്രം ഒരു മഹാസമുദ്രമാണ് - സാധാരണക്കാരെക്കൊണ്ട് അതിൽ നിന്ന് ഒരു തുള്ളി വെള്ളമെടുത്ത് ആ ചമിക്കാനുള്ള കഴിവുപോലുമില്ല.!!!
സംസ്കൃതഭാഷയുടേയും മന്ത്രങ്ങളുടെയും ശക്തിയെ ക്കുറിച്ച് ഗുരുദേവൻ തന്നെ പറഞ്ഞിട്ടുണ്ടല്ലൊ🙏🙏🙏
സഹജ് സമാധി മെഡിറ്റേഷൻ്റെ ശക്തി തന്നെ അതിനു പ്രത്യക്ഷ തെളിവാണല്ലൊ🙏
ജയ്ഗരുദേവ്🙏♥
( തുടരും )