(7 ) ജയ് ഗുരുദേവ് 🙏♥
"ഗുരുവര പ്രഭോ തവ കൃപാ ദൃശാ
ഭാതിഹൃത്സ്ഥലേ ബോധ ഭാനുമാൻ"
( തുടർച്ച)
മന്ത്രങ്ങൾ മൂന്നു വിധമാണ് എന്നു ശാസ്ത്രം പറയുന്നു.
മൂന്ന് മാർഗ്ഗങ്ങൾ - വാചികം, ഉപാംശു, മാനസികം.
1. വാചിക ജപം
ശബ്ദം പുറത്ത് കേൾക്കാവുന്ന രീതിയിൽ മന്ത്രം ഉച്ചരിക്കുക.
ഫലങ്ങൾ:
ഉച്ചാരണത്തിന്റെ ശബ്ദവൈബ്രേഷൻ ശരീരത്തിനകത്തും (നാഡികൾ, ചക്രങ്ങൾ) പുറത്തും (അന്തരീക്ഷത്തിൽ) പരക്കും.
സാധകനിൽ ഭക്തി, ഉത്സാഹം, ഏകാഗ്രത വർദ്ധിക്കും.
വേദമന്ത്രങ്ങൾ ചൊല്ലുന്നത് ഉപാംശു ആയിട്ടാണ്. ഇതിന് 'സ്വരിച്ചു' ചൊല്ലുക എന്നാണു പറയുക -
ഉദാത്ത, അനുദാത്ത, സ്വരിത ങ്ങളോടെ
(ഉദാത്തം - ഉയർന്ന നില,
അനുദാത്തം - താഴന്ന നില, സ്വരിതം-മിശ്രം ഉയർന്ന് താഴുന്ന്.)
2. ഉപാംശു ജപം
അധരം നേരിയ സ്പന്ദനത്തോടെ, ശബ്ദം പുറത്ത് കേൾക്കാത്ത രീതിയിൽ.
ഫലങ്ങൾ:
ശബ്ദസ്പന്ദനം അകത്ത് മാത്രം പ്രവർത്തിക്കും (ഹൃദയം, ശ്വാസം, പ്രാണവായു).
മനസ്സിൽ കൂടുതൽ ശാന്തി, കേന്ദ്രീകരണം ലഭിക്കും.
വാചികത്തിൽ നിന്നും അല്പം ആന്തരികമായ അനുഭവം.
3. മാനസിക ജപം
മനസ്സിൽ മാത്രം, അധരം പോലും ചലിക്കാതെ.
ഫലങ്ങൾ:
ഏറ്റവും സൂക്ഷ്മവും, ഏറ്റവും ശക്തമായ രീതിയും.
ചിത്തശുദ്ധി, ആനന്ദം
അറിവുള്ളവർ പറയുന്നത് -
കുറച്ചു സമയം വാചികമായുള്ള ജപം/ പാരായണം
പിന്നീട് ഉപാംശു വായി ചുണ്ടുകൾ മൃദുവായി അനങ്ങി അവനവനു മാത്രം കേൾക്കത്തക്ക രീതിയിലും അവസാനം മാനസികമായി കുറച്ചു സമയം പിന്നീട് ധ്യാനം ഇതാണ് സാധാരണക്കാർക്ക് അനുയോജ്യം എന്നാണ്.
ചില മന്ത്രങ്ങൾ വാചിക ജപത്തിനും ഉപാംശുവിനും
മാനസിക ജപത്തിനും ധ്യാനത്തിനും യോജിച്ചവയാണ്
ഉദാ:
രാം, രാം - ഗുരുദേവൻ 'രാം ' മെഡിറ്റേഷനിൽ കൂടി നൽകുന്നത് ഇതാണല്ലൊ🙏♥
നാരായണ, നമഃശിവായ മന്ത്രങ്ങളും മൂന്നു രീതിയിലും ജപിക്കാറുണ്ടല്ലൊ.
എന്നാൽ ഗായത്രി - ഉപാംശു വായി ജപിക്കാനാണ് പരമ്പരാഗതമായി ഉപദേശം കിട്ടിയിട്ടുള്ളത്.
ചില മന്ത്രങ്ങൾ ബീജാക്ഷരം ചേർത്തും ബീജാക്ഷരം മാത്രമായും ധ്യാനത്തിനായി ഗുരുക്കന്മാർ ദീക്ഷ നൽകും - മന്ത്രദീക്ഷ - ഉദാ:
- സഹജ് സമാധി യിൽ ഉപയോഗിക്കുന്ന മന്ത്രം. ഇത് അത്യന്തം രഹസ്യവും മറ്റാരോടും പറഞ്ഞു കൂടാത്തതുമാണല്ലൊ🙏
മറ്റു മന്ത്രങ്ങളേക്കാൾ ശക്തമാണ് ഇവ. ഇവ ശിഷ്യൻ്റെ ഉള്ളിൽ സ്ഥാപിച്ചു നൽകുകയാണത്രെ ഗുരു ചെയ്യുന്നത്.
ജയ് ഗുരുദേവ്🙏♥
(തുടരും )