(3) ജയ് ഗുരുദേവ്🙏♥
"ഗുരുവര പ്രഭോ തവ കൃപാ ദൃശാ
ഭാതിഹൃത്സ്ഥലേ ബോധ ഭാനുമാൻ"
(തുടർച്ച)
കൊള്ളിക്കാട്ടുമലയുടെ പടിഞ്ഞാറെ ചെരുവിലാണ് കാവ്. മുമ്പ് ഈ കാവിനോട് ചേർന്ന് ഒരു വലിയ പാലയുണ്ടായിരുന്നു, കിഴക്കുവശത്ത്.
കാവിൻ്റെ പിറകിൽ തെക്കുവശത്ത് ഒരു വലിയ കരിമ്പനയും.
രണ്ടും ഇന്നില്ല.
പാല ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിനും സ്ഥല വിപുലീകരണത്തിനും വേണ്ടി തൻ്റെ ജീവിതം ബലിനൽകി.😔.
അന്നത്തെ കാവും പാലയും പനയും ചേർന്ന ആ അന്തരീക്ഷം ഇന്നും എന്നെപ്പോലുള്ളവർക്ക്
വിങ്ങുന്ന ഓർമ്മകളായി നിലനിൽക്കുന്നു.
നമ്മൾ എത്ര നന്നാക്കിയാലും പ്രകൃതിയൊരുക്കുന്ന ആ നാച്ചുറൽ ഭംഗിയ്ക്കും മനോഹാരിതയ്ക്കും ഒപ്പമാവില്ലല്ലൊ ?
കരിമ്പനയിൽ ഒരു യക്ഷി ഉണ്ടായിരുന്നു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.
നാലഞ്ചു വർഷം മുമ്പുണ്ടായ ഒരു വലിയ കാറ്റ് ആ പനയുടെ ജീവനും അപഹരിച്ചു. പക്ഷേ ക്ഷേത്രത്തിനൊ മറ്റ് കെട്ടിടങ്ങൾക്കൊ കേടുപാടുകളൊന്നും സംഭവിച്ചില്ല.
ഇവിടെ ഒരു 'കൊക്കരണി' ഉണ്ട്. കുറെ താഴ്ചയിൽ ഒരു ഗുഹ. ആ ഗുഹയിൽ നിന്നും വരുന്ന ശുദ്ധജലം - അതാണ് ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. കൊക്കരണിയിലേക്ക് ഇറങ്ങാൻ പടവുകൾ ഉണ്ട്. അതിൽ ഇറങ്ങി ചെപ്പു കുടത്തിൽ വെള്ളം മുക്കി കൊണ്ടുവരും. ഇന്ന് KWA വാട്ടർ കണക്ഷനും ഉണ്ട്. കൊക്കരണിയിലെ വെള്ളം തികയില്ല.
ഞാനും ചെറുപ്പകാലത്ത് കുറച്ചുനാൾ അവിടെ പൂജ കഴിച്ചിട്ടുണ്ട്.
( തുടരും )